വഴക്കിനിടെ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, അടുത്തുനിന്ന ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്നും തീപടര്‍ന്നു

ചൊവ്വ, 17 ഏപ്രില്‍ 2018 (09:05 IST)
ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു യുവതി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രമ്യയെ ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
 
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കുടുംബ വഴക്കിനിടെ യുവതി ദേഹത്ത് പെട്രോള്‍ ഒഴിച്ചിരുന്നു. ഭര്‍ത്താവ് യുവതിയുടെ സമീപത്ത് നിന്ന് ഈ സമയം ലൈറ്റര്‍ തെളിച്ചതാണ് അപകടത്തിന് കാരണമായത്.  
 
സംഭവത്തില്‍ രമ്യയുടെ ഭര്‍ത്താവ് രതീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍