ചിക്കൻ വാങ്ങാനെത്തിയ ഒൻപത് ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി, കടയുടമ പിടിയിൽ

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2019 (17:39 IST)
പൊയിനാച്ചി: ഒൻപത് ആൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ചിക്കൻ സ്റ്റാൾ ഉടമയെ പൊലീസ് പിടികൂടി. ചെമ്മനാട് വിവ ചിക്കൻ സ്റ്റാൾ നടത്തുന്ന ചാക്കരംകോട് സ്വദേശി 60കാരനായ അബ്ദുൾ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം ഒൻപത് കേസുകൾ ഫയൽ ചെയ്തതായി മേൽപ്പറമ്പ് പൊലീസ് വ്യക്തമാക്കി.
 
കടയിൽ ചിക്കൻ വാങ്ങാൻ എത്തിയിരുന്ന പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളെയാണ് പ്രതി ഇരയാക്കിയിരുന്നത്. പണവും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പ്രലോപിപ്പിച്ച് ചിക്കൻ സ്റ്റാളിനോട് ചേർന്നുള്ള മുറിയിൽ എത്തിച്ചാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതോടെ അധ്യാപകന് തോന്നിയ സംശയമാണ് പീഡന വിവരം പുറത്തുകൊണ്ടുവന്നത്.
 
തന്റെ സംശയം അധ്യാപകൻ ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ പ്രതി കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ചൈൽഡ്‌ലൈൻ പൊലീസിൽ വിവരമറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article