ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നടി കങ്കണയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് പിടിയില്‍

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (14:58 IST)
ബോളിവുഡ് സൂപ്പര്‍ നായിക കങ്കണ റനൌത്തിന്‍റെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ പീഡനക്കേസില്‍ പൊലീസ് പിടികൂടി. 42കാരനായ ആഫ്രിക്കന്‍ വംശജന്‍ ബ്രണ്ടന്‍ അലിസ്റ്റര്‍ ഡി ജീ ആണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്.
 
പതിനാറുകാരനായ ആണ്‍കുട്ടി ഒരു മൊബൈല്‍ ആപ്പിലൂടെ 30നും 60നും ഇടയിലുള്ള പുരുഷന്‍‌മാരെ സെക്സിനായി ക്ഷണിക്കുകയും പതിനഞ്ചോളം പേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പൊലീസ് പറയുന്നു. അതില്‍ ഒരാളാണ് കങ്കണയുടെ ഹെയര്‍ സ്റ്റൈലിസ്റ്റായ ബ്രണ്ടന്‍.
 
കുട്ടിയുടെ അമ്മ ഒരുദിവസം അര്‍ദ്ധരാത്രിയില്‍ വെള്ളം കുടിക്കാനായി എണീറ്റപ്പോള്‍ കുട്ടിയുടെ മുറിയില്‍ ലൈറ്റ് കണ്ടു. പോയി നോക്കിയപ്പോള്‍ മുറിയില്‍ മകനൊപ്പം ഒരു അപരിചിതന്‍. അയാളോട് കാര്യം അന്വേഷിച്ചപ്പോഴാണ്, ആപ്പ് വഴി ക്ഷണിച്ചിട്ട് വന്നതാണെന്ന് മനസിലായത്.
 
ഈ കേസില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഐ പി സിയിലെ വിവിധ വകുപ്പുകളുടെയും പോക്സോ നിയമത്തിന്‍റെയും അടിസ്ഥാനത്തിലാണ് ബ്രണ്ടന്‍റെ അറസ്റ്റ്. ബ്രണ്ടനെ ഒക്‍ടോബര്‍ മൂന്നുവരെ റിമാന്‍ഡില്‍ വച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article