ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ശിവസേന

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (14:42 IST)
പ്രായഭേതമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ സംസ്ഥാന വ്യാപക ഹർത്താൽ‍. ശിവസേനയാണ്  ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്.
 
രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. വിധിക്കെതിരെ മറ്റു മത സംഘടനകളുമായി ചേര്‍ന്ന്  സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article