സമയക്രമത്തിൽ തർക്കം, ബസ്സുടമയുടെ വിരൽ കടിച്ചുമുറിച്ചു

Webdunia
ബുധന്‍, 5 ഫെബ്രുവരി 2020 (16:04 IST)
ആറ്റിങ്ങൽ: സ്വകാര്യ ബസുകളുടെ സമയക്രമം പുനർനിർണയിക്കുന്നതിന് ആർടിഒ ഓഫീസിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഓഫീസിൽ തന്നെ ബസുടമകൾ ഏറ്റുമുട്ടി. സഘർഷത്തിനിടെ ഒരാളുടെ കൈവിരൽ പകുതിയോലം നഷ്ടമായി. വർക്കല മേൽവെട്ടുർ രതീഷിന്റെ വിരലാണ് മറ്റൊരു ബസുടമയും ജീവനക്കാരനും ചേർന്ന് കടിച്ചു മുറിച്ചത്.
 
രതീഷിനെ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വിരലിന്റെ മുറിഞ്ഞുപോയ ഭാഗം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് രതീഷിന്റെ കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. കോടതി ഉത്തരവിനെ തുടർന്ന് കടയ്ക്കാവൂർ-വർക്കല-മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രം പുനഃക്രമീകരിയ്ക്കാനാണ് ആർടിഒയുടെ സാനിധ്യത്തിൽ യോഗം ചേർന്നത്.
 
എന്നാൽ മീറ്റിങ്ങിന് പിന്നാലെ ബസ്സുടമകൾ തമ്മിൽ തല്ലുകയായിരുന്നു. ഇതേ റൂട്ടിൽ ഓടുന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരനുമാണ് രതീഷിനെ ആക്രമിച്ചത് എന്നാണ് രതീഷിനൊപ്പമുള്ളവർ പറയുന്നത്. ഓഫീസിനുള്ള സംഘർഷമുണ്ടാക്കിയതായി കാട്ടി സംഭവത്തിൽ ആർടിഒ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.        

അനുബന്ധ വാര്‍ത്തകള്‍

Next Article