ചെന്നൈയിൽ മൂന്നംഗ കുടുംബം വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ

Webdunia
വ്യാഴം, 12 നവം‌ബര്‍ 2020 (11:15 IST)
ചൈന്നൈ: ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ സോകാർപേട്ടാണ് സംഭവം ഉണ്ടായത്. രാജസ്ഥാനിൽനിന്നും എത്തി ചെന്നൈയിൽ താമസമാക്കിയ ദാലിചന്ദ്, (74) ഭാര്യ പുഷ്പ (70) മകൻ ശീതൾ (42) എന്നിവരാണ് കൊല്ലപ്പെട്ടത്. 
 
ദാലിചന്ദിന്റെ മകൾ സോകാർപേട്ടിൽ തന്നെയാണ് താമസം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മകൾ മാതാപിതാക്കളെ വിളിച്ചു എങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പ്രതികരണം ഒന്നും ലഭിച്ചില്ല. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് മരിച്ചനിലയിൽ മൂവരെയും കണ്ടെത്തിയത്. ഇവരുമായി അടുപ്പമുള്ളവരാകാം കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article