തോന്നുംപോലെ വിദേശ ധനസഹായം വാങ്ങേണ്ട: സന്നദ്ധ സംഘടനകൾക്ക് കൂടുതൽ നിയന്ത്രനങ്ങൾ ഏർപ്പെടുത്തി കേന്ദ്രം

വ്യാഴം, 12 നവം‌ബര്‍ 2020 (09:05 IST)
ഡൽഹി: വിദേശത്തുനിന്നുമുള്ള ധനസഹായം സ്വീകരിയ്ക്കുന്നതിൽ സന്നദ്ധ സംഘനകൾക്ക് കൂടുതൽ നിയന്ത്രനങ്ങൾ കൊണ്ടുവന്ന് കേന്ദ്ര സർക്കാർ. മൂന്നു വർഷമായി പ്രവർത്തിയ്ക്കുന്നതും, സന്നദ്ധ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ചെലവഴിയ്ക്കുകയും ചെയ്ത സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിയ്ക്കാനാകു. ഇതിൽ തന്നെ കർശനമായ ഉപാധികളും കൊണ്ടുവന്നിട്ടുണ്ട്.
 
വിദേശ സംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നാൽകുന്നവരിൽനിന്നും ഹാജരാക്കണം വിദേശ സഹായം സ്വീകരിയ്ക്കുന്ന വ്യക്തിയ്ക്കോ സംഘടനയ്ക്കോ എഫ്‌സിആർഐ അക്കൗണ്ട് ഉണ്ടായിരിയ്ക്കണം. വിദേശ സഹായം സ്വീകരിയ്ക്കുന്ന വ്യക്തിയോ, സംഘടനയുടെ മുഖ്യ പ്രവർത്തകനോ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിയ്ക്കരുത്. 
 
ധന സഹായം സ്വീകരിയ്ക്കുന്ന സംഘടനയിൽ 75 ശതമാനം ഓഫീസ് ജീവനക്കാരോ ഭരണ സമിതി അംഗങ്ങളോ വിദേശ സഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ അംഗങ്ങളോ ആയിരിയ്ക്കരുത്. എൻജിഒ ഭാരവാഹകളുടെ ആധാർ നമ്പർ നിർബന്ധമാക്കി നിയമത്തിൽ ഭേതഗതി വരുത്തി. തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്ന സ്ഥാനാർത്ഥികൾ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നിവരെ വിദേശ ധനസഹായം സ്വീകരിയ്ക്കുന്നതിൽനിന്നും വിലക്കിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍