പ്രണയാഭ്യർത്ഥന നിരസിച്ച 16കാരിയെ സിറിഞ്ച് കൊണ്ട് കുത്തിയ 18കാരൻ അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (11:09 IST)
പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ സിറിഞ്ച് കൊണ്ട് കുത്തി പരിക്കേൽപ്പിച്ച 18കാരൻ അറസ്റ്റിൽ. 16കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിനാണ് അറസ്റ്റിലായത്. 
 
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓഫിസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അശ്വിന്‍. മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്നപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പരിചയം ഉണ്ട്. ക‍ഴിഞ്ഞ 3 വര്‍ഷത്തിനിടെ പലതവണ യുവാവ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു.
 
ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍ വച്ചാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് സിറിഞ്ച് ആറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു. സിറിഞ്ചില്‍ ദ്രാവകം ഉണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article