തിരുവനന്തപുരത്ത് അക്രമിസംഘം ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി

ഞായര്‍, 20 ഒക്‌ടോബര്‍ 2019 (10:49 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ആനയറയിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ വിപിൻ ആണ് കൊല്ലപ്പെട്ടത്. ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ.  
 
തിരുവനതപുരം സെൻട്രൽ ഹാളിന് സമീപമാണ് വിപിൻ ഓട്ടോ ഓടിച്ചിരുന്നത്. വിപിന്റെ ഓട്ടോറിക്ഷയിൽ ആറംഗ സംഘം ഓട്ടം വിളിച്ച് കയറുകയായിരുന്നു. തുടർന്ന് ആനയറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വിപിനെ സംഘം അക്രമിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നാലുവർഷം മുൻപ് വർക്‌ഷോപ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വിപിൻ അതിനാൽ കൊലപാതകം പകരം വീട്ടാൻ വേണ്ടിയാവം എന്നാണ് പൊലിസ് സംശയിക്കുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍