പൂർവ്വജന്മത്തിലെ ജീവിത പങ്കാളി? യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (09:06 IST)
തന്റെ പൂർവ്വജന്മത്തിലെ ജീവിത പങ്കാളിയെന്ന് ആരോപിച്ച് 21 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുംബൈയിൽ അധ്യാപികയായ കിരൺ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്.
 
ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. വെറോണിക്ക വിവാഹിതയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. 
 
മുൻ‌ജന്മത്തിൽ തങ്ങൾ ഭാര്യാഭർത്താക്കന്മാർ ആയിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും ഇവർ പറയുമായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article