Cricket worldcup 2023: ഇന്ത്യയെ തട്ടകത്തിൽ തന്നെ വീഴ്ത്താൻ ഇംഗ്ലണ്ട് തയ്യാറാണ് : ക്രിസ് വോക്സ്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (19:01 IST)
ലോകകപ്പിലെ ഫേവറേറ്റുകളായ ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് തന്നെ തോല്‍പ്പിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസീസ് പേസര്‍ ക്രിസ് വോക്‌സ്. കഴിഞ്ഞ 3 ലോകകപ്പുകളും സ്വന്തമാക്കിയത് ആതിഥേയ രാജ്യമായിരുന്നു. 2011ല്‍ ഇന്ത്യയായിരുന്നു ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. 2015ല്‍ ഓസ്‌ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും ഇത്തരത്തില്‍ വിജയിച്ചു. അതിനാല്‍ തന്നെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇന്ത്യയ്ക്കാണ്.
 
എന്നാല്‍ ഇന്ത്യയെ നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും ഇന്ത്യയില്‍ വെച്ച് ഇന്ത്യയെ തോല്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും 2019ലെ ലോകകപ്പ് നേടിയ സ്‌ക്വാഡില്‍ അംഗമായിരുന്ന ക്രിസ് വോക്‌സ് പറയുന്നു. ഉപഭൂഖണ്ഡത്തിലെ ടീമുകള്‍ക്ക് ഇന്ത്യയിലെ സാഹചര്യം പരിചിതമായേക്കാം. അതിനാല്‍ ഇവിടെയുള്ള മത്സരം കൂടുതല്‍ കഠിനമാക്കുന്നുണ്ട്. പക്ഷേ ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്ന ഒരു ടീം ഞങ്ങള്‍ക്കുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് ഞങ്ങള്‍ക്കുള്ളത്. സ്വാഭാവികമായും ആ പ്രതീക്ഷകള്‍ക്ക് ഏറ്റപോലെ പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല. പക്ഷേ ഓരോ മത്സരവും വ്യത്യസ്തമാണ്. ക്രിസ് വോക്‌സ് പറഞ്ഞു
 

അനുബന്ധ വാര്‍ത്തകള്‍

Next Article