19-ാം ഓവര്‍ തുടങ്ങുന്നതിനു മുന്‍പ് വരെ ബൗണ്ടറി റോപ്പ് അല്‍പ്പം കയറിയാണ് കിടന്നിരുന്നത്. സൂര്യ ക്യാച്ചെടുക്കുന്നതിനു മുന്‍പ് ബൗണ്ടറി റോപ്പ് പിന്നിലേക്ക് നീക്കപ്പെട്ടതായും ചിലര്‍ പറയുന്നു. ആദ്യം കിടന്നിരുന്നിടത്താണ് ബൗണ്ടറി റോപ്പ് ഉണ്ടായിരുന്നതെങ്കില്‍ സൂര്യക്ക് ഇങ്ങനെയൊരു ക്യാച്ച് എടുക്കാന്‍ കഴിയില്ലായിരുന്നു എന്നാണ് ഇവരുടെ നിരീക്ഷണം. അതേസമയം തേര്‍ഡ് അംപയര്‍ പരിശോധിച്ച ദൃശ്യങ്ങളില്‍ സൂര്യയുടെ കാല്‍ തട്ടി ബൗണ്ടറി റോപ്പ് അനങ്ങുന്നതായി കാണാന്‍ കഴിയുന്നില്ല. ബൗണ്ടറി റോപ്പിനു ചലനമൊന്നും ഇല്ലാത്തതുകൊണ്ടാണ് തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത്.This certainly deserved more than one look, just saying. Boundary rope looks like it clearly moves. pic.twitter.com/ulWyT5IJxy
— Ben Curtis (@BenCurtis22) June 29, 2024