ലോകകപ്പില്‍ ആദ്യ മത്സരങ്ങള്‍ അസാധാരണമായ ട്വിസ്റ്റുകളോടെ മുന്നേറുകയാണ്. ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് അട്ടിമറിച്ചതാണ് പുതിയ ചര്‍ച്ചാ വിഷയം. പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം പരാജയത്തിന്‍റെ രുചി അറിഞ്ഞുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയാകട്ടെ ഇതിനോടകം രണ്ടുവട്ടം തോറ്റു. ഇനി അഞ്ചാം തീയതി ഇന്ത്യയോടാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം.
ഇന്ത്യന്‍ ആരാധകരാകട്ടെ, ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ വിരലിനേറ്റ പരുക്കിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പരുക്കേറ്റില്ലെന്ന് അറിയിപ്പുണ്ടെങ്കിലും പുറത്തുവന്ന ദൃശ്യങ്ങള്‍ ആശങ്കയ്ക്കിടയാക്കി. ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന യുവരാജ് സിംഗിന്‍റെ ഒരു പ്രവചനവും ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണല്ലോ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. ഇവരില്‍ ഒരാള്‍ മാത്രമേ ഈ ലോകകപ്പില്‍ ഫോമിലെത്താന്‍ സാധ്യതയുള്ളൂ എന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ടുപേരില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ എന്ന് യുവരാജ് നിസംശയം പറയുമ്പോള്‍ അതും ഇന്ത്യന്‍ ആരാധകര്‍ക്ക് ടെന്‍ഷനുണ്ടാക്കുന്നു.
അതേസമയം, ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന മറ്റൊരു പ്രവചനം യുവരാജ് സിംഗിന്‍റേതായി വന്നിട്ടുണ്ട്. ഇന്ത്യയുടെ ഓള്‍റൌണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് ഈ ലോകകപ്പ് സാക്‍ഷ്യം വഹിക്കുമെന്നാണ് യുവരാജ് പറയുന്നത്. ബാറ്റുകൊണ്ട് ഇന്ത്യയുടെ നട്ടെല്ലായി മാറുന്ന ഹാര്‍ദ്ദിക് പന്തുകൊണ്ടും അത്ഭിതം കാട്ടുമത്രേ.