വിവാദങ്ങള്‍ തുടരുന്നതിനിടെ കോഹ്‌ലിപ്പടയ്‌ക്ക് വൈകാരികമായ ആശംസയുമായി പന്ത്

ബുധന്‍, 29 മെയ് 2019 (19:15 IST)
ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും ഇംഗ്ലണ്ടിലുള്ള ടീം ഇന്ത്യക്ക് ആശംസയുമായി ഋഷഭ് പന്ത്. ടീമിന് പുറത്തെങ്കിലും പന്തിന്‍റെ ഹൃദയം കോലിപ്പടയ്‌ക്കൊപ്പമാണെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതിനേക്കാള്‍ അഭിമാനകരമായി മറ്റൊന്നുമില്ല. ഇംഗ്ലണ്ടിൽ അപരാജിതരായി മുന്നേറാന്‍ കഴിയട്ടെ.  കിരീടവുമായി മടങ്ങിവരൂ എന്നും യുവതാരം കുറിച്ചു.

ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയതിനെതിരെ സൌരവ് ഗാംഗുലിയടക്കമുള്ള താരങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇന്നും തുടരുകയാണ്. ഇതിനിടെയാണ് ടീം ഇന്ത്യക്ക് ആശംസയുമായി പന്ത് എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍