‘നിങ്ങള്‍ ഫൈനൽ കാണാൻ വരുന്നില്ലെങ്കിൽ, ടിക്കറ്റ് മറിച്ച് വില്‍ക്കൂ'; ഇന്ത്യന്‍ ആരാധകരോട് ന്യൂസിലാന്‍ഡ് താരം

Webdunia
ശനി, 13 ജൂലൈ 2019 (10:14 IST)
ഇന്ത്യയും ഇംഗ്ലണ്ടുമായിരിക്കും 2019 ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരില്‍ ഏറ്റുമുട്ടുക എന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് വാങ്ങിക്കൂട്ടി. എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റതോടെ ആ പ്രതീക്ഷകളത്രയും അസ്തമിച്ചു. ഇത് തിരിച്ചടിയായത് ന്യൂസിലാന്‍ഡിന്റെ ആരാധകര്‍ക്കാണ്.
 
അവര്‍ക്കിപ്പോള്‍ ഫൈനല്‍ കാണാന്‍ അവസരമില്ലെന്നാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷമിന്റെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍. ന്യൂസിലാന്‍ഡ് ഫൈനലിലെത്തുമെന്ന് അവരും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങള്‍ കളി കാണാന്‍ വരുന്നില്ലെങ്കില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കണമെന്നാണ് ജിമ്മി നിഷം ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ ആഹ്വാനം. അതായത് ഫൈനല്‍ ടിക്കറ്റ് കൂടുതലും ഇന്ത്യന്‍ ആരാധകരുടെ കയ്യിലാണ്.
 
എനിക്കറിയാം ഈ ടിക്കറ്റിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന്, പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ടിക്കറ്റ് കൈവശമുള്ളവര്‍ ഇനി കളി കാണാന്‍ വന്നില്ലെങ്കില്‍ ഗ്യാലറി ഒഴിഞ്ഞുകിടക്കുകയും ചെയ്യും. അത് ഫൈനല്‍ മത്സരത്തിന്‍റെ നിറം കെടുത്തും. ഇന്ത്യക്കെതിരായ സെമിയില്‍ ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ക്യാച്ച് എടുത്ത് ജിമ്മി നിഷം ശ്രദ്ധേയമായിരുന്നു. നാളെയാണ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോര്. ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ എത്തുന്നത്.
 
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഇതുവരെ ലോക കിരീടം ബാലികേറാ മലയായിരുന്നു. നാളത്തെ കൊട്ടിക്കലാശം അവസാനിക്കുമ്പോള്‍ ലോക ക്രിക്കറ്റ് കിരീടത്തിന് പുതിയ അവകാശി ഉണ്ടാകും. റണ്‍റേറ്റിന്റെ ആനുകൂല്യത്തിലാണ് പാകിസ്താനെ മറികടന്ന് ന്യൂസിലാന്‍ഡ് സെമിയില്‍ എത്തിയത്.ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഇതുവരെ ലോക കിരീടം ബാലികേറാ മലയായിരുന്നു. നാളത്തെ കൊട്ടിക്കലാശം അവസാനിക്കുമ്പോള്‍ ലോക ക്രിക്കറ്റ് കിരീടത്തിന് പുതിയ അവകാശി ഉണ്ടാകും. റണ്‍റേറ്റിന്റെ ആനുകൂല്യത്തിലാണ് പാകിസ്താനെ മറികടന്ന് ന്യൂസിലാന്‍ഡ് സെമിയില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article