‘സാഹചര്യം അനുകൂലം, ലോകകപ്പ് പാകിസ്ഥാന്‍ സ്വന്തമാക്കും‘; വഖാര്‍ യൂനിസ്

Webdunia
ബുധന്‍, 29 മെയ് 2019 (19:33 IST)
ഇത്തവണ ലോകകപ്പ് പാകിസ്ഥാന്‍ സ്വന്തമാക്കുമെന്ന് പാക് ഇതിഹാസം വഖാര്‍ യൂനിസ്. ആരും ഞങ്ങള്‍ക്ക് സാധ്യതകള്‍ നല്‍കുന്നില്ല. സാഹചര്യങ്ങള്‍ അനുകൂലമാകുകയും കിരീടം പാകിസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്യും.

പ്രവചനകള്‍ കാറ്റില്‍ പറത്തി ജയം സ്വന്തമാക്കുന്നതാണ് പാക് ക്രിക്കറ്റിന്റെ സൗന്ദര്യം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാക് ബാറ്റ്‌സ്‌മാന്മാര്‍ മൂന്നൂറിലധികം സ്‌കോര്‍ ചെയ്‌തു. ഇത് ശുഭ സൂചനയാണെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വഖാര്‍ യൂനിസ് പറഞ്ഞു.

27 വര്‍ഷങ്ങളായി പാകിസ്ഥാന് ലോകകപ്പ് നേടിയിട്ട്. ഇത്തവണ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്ഥാന്‍ കറുത്ത കുതിരകളാകുമെന്ന പ്രവചനം നിലനില്‍ക്കെയാണ് മുന്‍ പാക് താരത്തിന്റെ പ്രസ്‌താവന.

അനുബന്ധ വാര്‍ത്തകള്‍

Next Article