‘ലോകകപ്പ് ഇന്ത്യ നേടും, ടീമിന്റെ കുതിപ്പിന് പിന്നില്‍ ആ താരം’; തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് താരം

Webdunia
ബുധന്‍, 10 ജൂലൈ 2019 (15:23 IST)
ലോകകപ്പില്‍ മെല്ലപ്പോക്കിന്റെ പേരില്‍ പഴി കേള്‍ക്കുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി ഇംഗ്ലണ്ടിന്‍റെ മുൻ സ്‌പിന്നർ മോണ്ടി പനേസർ. ലോകകപ്പ് നേട്ടത്തോടെ വിരമിക്കാനുള്ള അര്‍ഹത ധോണിക്കുണ്ട്. അദ്ദേഹത്തിനത് വലിയൊരു നേട്ടമാണെന്നും പനേസര്‍ പറഞ്ഞു.

ഇംഗ്ലണ്ട് ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിജയങ്ങള്‍ക്കും കുതിപ്പിനും പിന്നില്‍ ധോണിയുടെ ഇടപെടലും സാന്നിധ്യവുമാണ് കാരണം. കോഹ്‌ലി നായകനായി തിളങ്ങുന്നത് ധോണി നല്‍കുന്ന ഉപദേശങ്ങളുടെ പിന്‍‌ബലത്തിലാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ധോണി കൂടെയുള്ളത് വിരാടിനെ മികച്ച ക്യാപ്‌റ്റനാക്കുന്നുണ്ട്.

ലോകകപ്പ് ഇന്ത്യ സ്വന്തമാക്കാനാണ് സാധ്യത. ഇംഗ്ലണ്ടിലെ സാഹചര്യത്തോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിഞ്ഞത് ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായി. ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാനെതിരെയും നേടിയ വിജയങ്ങൾ ടീമിന്‍റെ മികവിനെ കാണിക്കുന്നതാണെന്നും പനേസര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article