‘ധോണിയില്‍ നിന്നും ഒരു വമ്പന്‍ ഇന്നിംഗ്‌സ് പിറക്കും, സെമിയില്‍ അല്ലെങ്കില്‍ ഫൈനലില്‍ അത് സംഭവിക്കും’; പ്രവചനവുമായി ക്ലാര്‍ക്ക്

Webdunia
വ്യാഴം, 4 ജൂലൈ 2019 (13:11 IST)
ലോകകപ്പ് പോരാട്ടത്തില്‍ ടീം ജയിക്കുമ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇതിഹാസ താരമെന്നാണ് അദ്ദേഹം ധോണിയെ വിശേഷിപ്പിച്ചത്.

അവസാന നിമിഷം മത്സരത്തിന്റെ ഗതി തിരിച്ചുവിടുന്ന ധോണിയുടെ കഴിവിനെ വില കുറച്ചു കാണരുത്. മത്സരം ജയിപ്പിക്കാനുള്ള മിടുക്കും ആരും മറക്കരുത്. ബെസ്‌റ്റ് ഫിനിഷറാണ് അദ്ദേഹമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ആവശ്യമായ സന്ദര്‍ഭത്തില്‍ ധോണിയില്‍ നിന്നും മികച്ചൊരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഈ ലോകകപ്പ് സെമിയിലോ ഫൈനലിലോ അത് കാണാന്‍ കഴിയുമെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ മത്സരത്തില്‍ തിളങ്ങാതെ പോയതോടെ ധോണിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article