അമ്പാട്ടി റായിഡുവിന്റെ വിരമിക്കൽ; പൊട്ടിത്തെറിച്ച് ഗൌതം ഗംഭീർ

Webdunia
വ്യാഴം, 4 ജൂലൈ 2019 (10:29 IST)
മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യൻ താരം  അമ്പാട്ടി റായിഡു ഇന്നലെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ഈ വിരമിക്കൽ പ്രഖ്യാപനം കേട്ടത്. റായിഡുവിന്റെ വിരമിക്കലിന് കാരണക്കാര്‍ ടീം സെലക്ടര്‍മാരാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്
 
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ നിമിഷമാണിതെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.രാജ്യത്തിനായും ഐപിഎലിലും മികച്ച പ്രകടനം നടത്തിയ, മൂന്ന് സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും കണ്ടെത്തിയ അദ്ദേഹത്തെപ്പോലുള്ള താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സങ്കടകരമായ നിമിഷമാണെന്ന് ഗംഭീർ പറയുന്നു.
 
‘ഇന്ത്യയുടെ സെലക്ടര്‍മാര്‍ അഞ്ചുപേരുടേയും റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്താലും റായിഡു തന്റെ കരിയറില്‍ നേടിയ റണ്‍സുകള്‍ക്കൊപ്പം എത്തില്ല. ഈ ലോകകപ്പില്‍ സെലക്ടര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. റായിഡുവിന്റെ വിരമിക്കലിന് അവരാണ് കാരണം.’ ഗംഭീര്‍ പറഞ്ഞു.
 
റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചതോടെയാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ തലവേദനയ്ക്ക് പരിഹാരമായാണ് റായിഡുവിനെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article