‘ധോണിയാണ് ശരി, ധോണി മാത്രം’- തലയെ വാനോളം പുകഴ്ത്തി സച്ചിൻ

ബുധന്‍, 3 ജൂലൈ 2019 (15:25 IST)
അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും അരങ്ങേറുകയാണ് ഇത്തവണത്തെ ലോകകപ്പിൽ. പൊരുതിയും പോരടിച്ചും കിതച്ചും ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. സെമി ഉറപ്പിക്കുമ്പോഴും ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ ദൌർബല്യങ്ങൾ ഇതിനോടകം ലോകക്രിക്കറ്റ് കണ്ട് കഴിഞ്ഞു. 
 
ഇത്തവണ ലോകകപ്പില്‍ ഒടുവിലത്തെ 10 ഓവറില്‍ റണ്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ല. എംഎസ് ധോണി, കേദാര്‍ ജാദവ് ഉള്‍പ്പെടെയുള്ള മധ്യനിര ബാറ്റ്‌സ്മാന്മാർ റൺ കണ്ടെത്തുന്ന കാര്യത്തിൽ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തേ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനുമെതിരെയുള്ള മത്സരത്തില്‍ ധോണിയുടെ സ്‌കോറിംഗ് വേഗത ഏറെ വിമർശിക്കപ്പെട്ടിരുന്നു. 
 
ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കർ വരെ പരസ്യമായി ധോണിക്കെതിരെ രംഗത്ത് വരികയും ചെയ്തു. ധോണിയുടെ മെല്ലെപ്പോക്കിനെ പരിഹസിച്ച സച്ചിൻ ഇന്നലത്തെ കളിയിൽ ആ അഭിപ്രായം മാറ്റിയിരിക്കുകയാണ്. ടീമിന് എന്താണോ വേണ്ടത് അതാണ് ധോണി ചെയ്തതെന്ന് സച്ചിന്‍ വിലയിരുത്തി. 33 പന്തില്‍ 35 റണ്‍സെടുത്ത ധോണിയുടെ ബാറ്റിങ് ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നെന്നും സച്ചിന്‍ പറയുന്നുണ്ട്. 
 
ടീമിനുവേണ്ടിയാണ് ധോണി പൂര്‍ണമായും കളിക്കുന്നന്. എന്താണോ അവസാന ഓവറുകളില്‍ ചെയ്യേണ്ടിയിരുന്നത്, അതുതന്നെയാണ് ധോണി ബംഗ്ലാദേശിനെതിരെ ചെയ്തതെന്നുമാണ് സച്ചിൻ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍