ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ആം ഓവറിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് കടന്ന അയാള്‍ കാണികളെ ശരിക്കും രസിപ്പിച്ചു. പിച്ചിലെത്തി തലകുത്തിമറിയുകയും മൈതാനത്തിനു ചുറ്റും ഓടുകയും ചെയ്തു. പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റ്സ്മാൻമാരായ ടോം ലതമും, മിച്ചൽ സാന്‍റ്നറുമായിരുന്നു അപ്പോള്‍ ബാറ്റു ചെയ്തിരുന്നത്. അവര്‍ക്കരികിലെത്തി അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.