ലോകകപ്പ് ഇന്ത്യക്കോ ഇംഗ്ലണ്ടിനോ ?; പ്രവചനവുമായി ഉസൈന്‍ ബോള്‍ട്ട്
ലോകകപ്പ് സാധ്യതകളില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും പടയോട്ടമെങ്കില്‍ അപ്രതീക്ഷിതമായ രണ്ടു തോല്‍വികള്‍ ഇംഗ്ലീഷ് ടീമിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.
ഇന്ത്യയും - ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തുന്ന ഞായറാഴ്‌ചത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ പോരാട്ടത്തില്‍ ജയിക്കുന്നവരാകും ലോകകപ്പില്‍ കരുത്തരായ ടീം എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇരു ടീമുകളും ഫൈനലില്‍ എത്തുമെന്നാണ് സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പറയുന്നത്.
എന്നാല്‍ ഫൈനലിലെ വിജയികള്‍ ഇംഗ്ലണ്ട് ആകില്ലെന്നും അത് ഇന്ത്യ ആകുമെന്നുമാണ് താരത്തിന്‍റെ പ്രഖ്യാപനം. ഐസിസി പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു താരം.