തുടക്കം ഗംഭീരം; ആദ്യ ജയം ഇംഗ്ലണ്ടിന്

വെള്ളി, 31 മെയ് 2019 (12:10 IST)
ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം.
 
50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 39.5 ഓവറില്‍ സൗത്ത് ആഫ്രിക്കയുടെ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു.
 
ഓവലില്‍ ഇന്നലെ ബെന്‍ സ്റ്റോക്സിന്റെ ദിനമായിരുന്നു. ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ താരം ഫീല്‍ഡിലെ അസാമാന്യ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്‍ സ്റ്റോക്‌സ്, ജേസണ്‍ റോയി, ജോ റൂട്ട്, ക്യാപ്റ്റന്‍  ഇയാന്‍ മോര്‍ഗന്‍ എന്നിവരും 3 വിക്കറ്റുമായി ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതം നേടി പ്ലംകെറ്റും ബെന്‍ സ്റ്റോക്കും തിളങ്ങിയപ്പോള്‍ മത്സരം ഇംഗ്ലണ്ടിനൊപ്പം നിന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍