അന്ന് ഇന്ത്യ- പാക് മത്സരത്തിനുള്ള ടിക്കറ്റെടുത്ത് നല്‍കിയത് ധോണിയായിരുന്നു. പിന്നീട് ഇങ്ങോട്ട് എട്ട് വർഷമായി ധോണി ഇത് ചെയ്യുന്നുണ്ട്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരമുണ്ടാവുമ്പോഴെല്ലാം ധോണിയാണ് ടിക്കറ്റ് നല്‍കുന്നത്. എല്ലാ തവണയും അദ്ദേഹം ടിക്കറ്റ് നൽകാറുണ്ട്. നല്ലൊരു മനുഷ്യനാണ്. അയാൾ വലിയൊരു മനുഷ്യനാണ് എന്നാണ് ചാച്ചാജി ധോണിയെ കുറിച്ച് പറയുന്നത്. ഒരു പാകിസ്ഥാനി ആണെന്ന് അറിഞ്ഞിട്ട് കൂടിയാണ് ധോണി എനിക്കായി എല്ലാ സഹായവും അദ്ദേഹം ചെയ്യുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.