ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു, സിക്കന്ദർ റാസ ക്യാപ്റ്റൻ

അഭിറാം മനോഹർ

ചൊവ്വ, 2 ജൂലൈ 2024 (14:25 IST)
Zimbabwe, Sikandar Raza
ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സിംബാബ്വെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ജൂലൈ 6 മുതല്‍ ഹരാരെയില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സീനിയര്‍ താരമായ സിക്കന്ദര്‍ റാസയാകും സിംബാബ്വെയെ നയിക്കുക. ബെല്‍ജിയത്തില്‍ ജനിച്ച ആന്റം നഖ്വിയും സിംബാബ്വെ ടീമിലുണ്ട്.
 
പേസ് ബൗളര്‍മാരായി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസറബാനിയുമം എന്നിവര്‍ ടീമിലുണ്ട്. വെറ്ററന്‍ താരങ്ങളായ ക്രെയ്ഗ് എര്‍വിന്‍, സീന്‍ വില്യംസ് എന്നിവര്‍ സെലക്ഷനായി പരിഗണിച്ചില്ല. അതേസമയം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പില്‍ കളിച്ച പ്രധാനതാരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ,തുഷാര്‍ ദേഷ്പാണ്ഡെ,റിയാന്‍ പരാഗ് തുടങ്ങിയ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍