ഇന്ത്യൻ ക്രിക്കറ്റ് താരമായ യൂസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ അധിക്ഷേപം നടത്തിയതിൽ മാപ്പ് പറഞ്ഞ് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ്.കഴിഞ്ഞ ദിവസം രോഹിത്ത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് യുവരാജ് ചാഹലിനെ താഴ്‌ന്ന ജാതിക്കാരെ അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന വാക്കുപയോഗിച്ച് യുവരാജ് പരിഹസിച്ചത്.ഈ ക്ലിപ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു. ട്വിറ്ററിലൂടെയാണ് യുവരാജിന്റെ ഖേദപ്രകടനം.