ജഡേജ കൊള്ളാം, എന്നാൽ ഇന്ത്യൻ ടീമിൽ ഒരു കംപ്ലീറ്റ് ഫീൽഡർ പോലുമില്ല: തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്

വെള്ളി, 15 മെയ് 2020 (13:03 IST)
ഇന്ത്യൻ ക്രിക്കറ്റിൽ ഫീൽഡിംഗ് വിപ്ലവത്തിന് തന്നെ തുടക്കമിട്ട താരങ്ങളാണ് യുവരാജ് സിംഗും, മുഹമ്മദ് കൈഫും. അതുവരെ ശരാശരിയിലും താഴെയായിരുന്ന ഇന്ത്യൻ ഫീൽഡിംഗിൽ വലിയ വിപ്ലവമാണ് ഈ രണ്ട് താരങ്ങളും സൃഷ്ടിച്ചത്. നിലവിലെ ഇന്ത്യൻ ടീം പഴയതിൽ നിന്നെല്ലാം മാറി മികച്ച ഫീൽഡിംഗ് നിലവാരം പുലർത്തുമ്പോഴും ഇന്ത്യൻ ടീമിൽ ഒരു കംപ്ലീറ്റ് ഫീൽഡർ ഇല്ലെന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മ്ദ് കൈഫിനുള്ളത്.
 
ഇപ്പോഴത്തെ ഇന്ത്യൻ ടീമിന് ഒരു കംപ്ലീറ്റ് ഫീൽഡറുടെ കുറവുണ്ട്.താനും യുവരാജ് സിംഗും കംപ്ലീറ്റ് ഫീല്‍ഡര്‍മാര്‍ ആയിരുന്നുവെന്നും എന്നാല്‍ അതു പോലെയുള്ളവര്‍ ഇപ്പോഴത്തെ ടീമില്‍ ഇല്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി. ഒരു കംപ്ലീറ്റ് ഫീൽഡറെന്നാൽ അയാൾ  മികച്ച ക്യാച്ചറായിരിക്കണം, നിരന്തരം സ്റ്റമ്പില്‍ പന്തെറിഞ്ഞ് കൊള്ളിക്കണം, അതിവേഗം ഓടാന്‍ കഴിയണം, ചലിച്ചു കൊണ്ടിരിക്കുന്ന പന്ത് പിടിച്ചെടുക്കാന്‍ ശരിയായ ടെക്നിക്കും ഉണ്ടായിരിക്കണം അങ്ങനെയൊരാൾ ഇന്ത്യൻ ടീമിലില്ലെന്ന് കൈഫ് പറഞ്ഞു. ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിലെ മികച്ച ഫീല്‍ഡര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയാണെന്നും കൈഫ് അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍