കഴിഞ്ഞ ദിവസം നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു കൈഫിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പ്രിന്റർ എന്നാണ് കൈഫ് പറയുന്നത്.വിക്കറ്റിനിടയിലെ ധോണിയുടെ ഓട്ടം കണ്ട് താൻ ഞെട്ടിയിട്ടുണ്ടെന്നും കൈഫ് പറയുന്നു.ധോണിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടിയത് ഇപ്പോളും ഓർക്കുന്നു. അദ്ദേഹത്തിന്റെ വേഗതയും അനായാസതയും എന്നെ ഞെട്ടിച്ചു. ലോക ക്രിക്കറ്റിൽ തന്നെ ധോണിയാണ് വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിൽ മുന്നിലെന്നും കൈഫ് പറഞ്ഞു.