ഏറ്റവും ബുദ്ധിമുട്ട് ആ താരത്തിനെതിരെ പന്തെറിയാനാണെന്ന് ആർച്ചർ

തിങ്കള്‍, 11 മെയ് 2020 (14:12 IST)
നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. ഇംഗ്ലണ്ടിന്റെ ജോഫ്രെ ആർച്ചർ. തന്റെ വേഗത കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്നതിൽ വിരുതനാണ് കക്ഷി. ഇപ്പോളിതാ ലോകക്രിക്കറ്റിൽ താൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസർ.
 
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിന്റെ സഹതാരമായ ഇഷ് സോധിയുമായി നടത്തിയ ലൈവ് ചാറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി20 ക്രിക്കറ്റിൽ ആർക്കെതിരെ പന്തെറിയാനാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത് എന്ന ചോദ്യത്തിനാണ് ആർച്ചർ മറുപടി പറഞ്ഞത്.ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുലിനെതിരെ പന്തെറിയുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നാണ് ആർച്ചറുടെ അഭിപ്രായം.തനിക്കെതിരെ കളിച്ചപ്പോളെല്ലാം രാഹുൽ തന്റെ മീതെ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും അതിനാൽ രാഹുലിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും ആർച്ചർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍