സച്ചിനുള്ളത് കൊണ്ടാണ് നമ്മൾ ലോകകപ്പ് നേടിയത്, ഇന്ത്യയുടെ രണ്ടാമത്തെ കോച്ച് പോലെയായിരുന്നു സച്ചിൻ- സുരേഷ് റെയ്‌ന

ചൊവ്വ, 5 മെയ് 2020 (11:16 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് വിജയം സ്വന്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ 28 വർഷത്തെ കാത്തിരിപ്പ്. സച്ചിൻ എന്ന എക്കാലത്തേയും മഹാനായ താരത്തിന് കിരീടത്തോടെ വിടവാങ്ങാനുള്ള അവസരവും 2011ലെ ലോകകപ്പ് തന്നു.മത്സരത്തിൽ നുവാൻ കുലശേഖരയുടെ പന്ത് ധോനിയുടെ ബാറ്റിൽനിന്ന് സിക്സറിലേക്ക് പറന്നതോടെ വാംഖഡെ സ്റ്റേഡിയം ഇളകിമറിയുകയായിരുന്നു. ഒപ്പം ഇന്ത്യൻ ക്രിക്കറ്റിനെ അന്നോളം വഴിനടത്തിയ സച്ചിനെ തോളിലേറ്റിയാണ് ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്. ഇപ്പോളിതാ അന്നത്തെ കിരീടവിജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്‌ന.
 
അന്നത്തെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നിലെ കാരണം സച്ചിൻ തന്നെയായിരുന്നുവെന്നാണ് റെയ്‌ന പറയുന്നത്.സച്ചിന്റെ ശാന്തസ്വഭാവമായിരുന്നു ഇന്ത്യൻ വിജയങ്ങൾക്ക് പിന്നിൽ.ഇന്ത്യയുടെ രണ്ടാം കോച്ച് പോലെയായിരുന്നു സച്ചിൻ. കിരീടം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം സച്ചിൻ ഓരോ താരങ്ങളിലും നിറച്ചു.റെയ്‌ന പറയുന്നു.
 
ആ ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ രണ്ടാമത്തെ താരവും സച്ചിനായിരുന്നു.ഒമ്പത് മത്സരങ്ങളിൽ നിന്ന് 91.98 സ്ട്രൈക്ക് റേറ്റിൽ 53.55 ശരാശരിയിൽ 482 റൺസാണ് സച്ചിൻ നേടിയത്.അതേസമയം ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത യുവരാജ് സിങ്ങായിരുന്നു ലോകകപ്പിന്റെ താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍