റെക്കോഡുകളുടെ പെരുമഴ ദിനംപ്രതി പുതിയ റെക്കോഡുകൾ പിറക്കുമ്പോഴും ഇപ്പോളും മാറ്റമില്ലാതെ നിൽക്കുന്നത് ചുരുക്കം ചില റെക്കോഡുകൾ മാത്രമാണ്. ഡോൺ ബ്രാഡ്‌മാന്റെ 99.98 എന്ന ബാറ്റിങ്ങ് ശരാശരി ബ്രയാൻ ലാറയുടെ ഒരിന്നിങ്സിലെ 400 റൺസ് പ്രകടനം എന്നിങ്ങനെ വളരെ ചുരുക്കം റെക്കോഡുകൾ മാത്രം. ഇക്കൂട്ടത്തിൽ ഉള്ള ഒരു റെക്കോഡ് പിറന്ന് 23 വർഷം തികയുകയാണ്.റെക്കോഡ് സ്വന്തമാക്കിയതാകട്ടെ ശ്രീലങ്കയുടെ അരവിന്ദ ഡിസിൽവയും.
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോഡാണ് ഡിസിൽവയുടെ പേരിലുള്ളത്. 23 വർഷം തികഞ്ഞിട്ടും മറ്റൊരു താരവും അദ്ദേഹത്തിനൊപ്പം ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലില്ല.പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ആദ്യ 08 പന്തില്‍ 138 റണ്‍സടിച്ചാണ് ഡിസില്‍വ പുറത്താകാതെ നിന്നത്.രണ്ടാം ഇന്നിംഗ്സില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഡിസില്‍വ 99 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.