ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായതോടെ ക്രിക്കറ്റ് ആരാധകരെല്ലാം ലോകകപ്പിന്റെ ആവേശത്തിലാണ്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 4 സ്പിന്നര്‍മാരടക്കമുള്ള പതിനഞ്ചസംഘമാണ് ഇത്തവണ് ലോകകപ്പിനായി പോരാടുന്നത്. ടൂര്‍ണമെന്റിലെ ഫേവറേറ്റുകളില്‍ ഒരു ടീമാണ് ഇന്ത്യയെങ്കിലും 2007ന് ശേഷം ടി20 ലോകകിരീടം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് നിര്‍ണായകമായ ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയും മുന്‍ താരവുമായ യുവരാജ് സിംഗ്. ഇന്ത്യ തങ്ങളുടെ കരുത്ത് മനസിലാക്കി കളിച്ചാല്‍ ലോകകപ്പ് സ്വന്തമാക്കാനാവുമെന്നാണ് യുവരാജ് പറയുന്നത്. വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ആത്മവിശ്വാസം പ്രധാനമാണ്. ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ കരുത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ ഇത്തവണ കപ്പിലെത്താന്‍ സാധിക്കും.ഇന്ത്യ, പാകിസ്ഥാന്‍,വെസ്റ്റിന്‍ഡീസ്,ഓസ്‌ട്രേലിയ എന്നിവര്‍ക്കാണ് ഇത്തവണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവര്‍.
ഇതില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്ത് മോശമല്ല. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീം ഇന്ത്യയ്ക്കുണ്ട്. സ്ഥിരതയും ഫോമുമാണ് ഇന്ത്യയ്ക്ക് പ്രശ്‌നം. ഇന്ത്യന്‍ ടീം ഇപ്പൊഴും കോലിയെയും രോഹിത്തിനെയും അമൊതമായി ആശ്രയിക്കുന്നുണ്ട്. ഇവര്‍ പുറത്തായാല്‍ ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയുന്നവര്‍ ഇന്ത്യന്‍ നിരയില്‍ കുറവാണ്. എങ്കിലും റിഷഭ് പന്ത് ടി20 ലോകകപ്പില്‍ നിര്‍ണായകമായ പ്രകടനം നടത്തും. കോലിയ്‌ക്കൊപ്പം റിഷഭ് പന്തായിരിക്കും ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുകയെന്നും യുവരാജ് പറഞ്ഞു.