‘ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു’; കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ വാക്കുകള്‍ വൈറല്‍ !

Webdunia
വെള്ളി, 19 ജനുവരി 2018 (11:11 IST)
കഴിഞ്ഞ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ള ക്രിക്കറ്റ് ആരാധകരും മറ്റും കോഹ്ലിക്ക് ആശംസയുമായി രംഗത്തെത്തി. ഇപ്പോള്‍ ഇതാ കോഹ്ലിയുടെ ഈ നേട്ടത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയിരിക്കുന്നു.
 
ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു, അഭിനന്ദനങ്ങള്‍ എന്നായിരുന്നു സച്ചിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഏകദിനത്തിലെ മികച്ച ക്രിക്കറ്ററും കോഹ്ലി തന്നെയാണ്. മാത്രമല്ല ഐസിസിയുടെ ടെസ്റ്റ്-ഏകദിന ടീമുകളിലെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നതും കോഹ്ലിയെ തന്നെയാണ്. പോയവര്‍ഷം 2,203 റണ്‍സായിരുന്നു ടെസ്റ്റില്‍ നിന്നുമാത്രമായി കോഹ്ലി നേടിയത്. 
 
ഇതില്‍ എട്ട് സെഞ്ചുറികളും ഉള്‍പ്പെടും. ഏഴ് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1818 റണ്‍സാണ് ഏകദിനത്തില്‍ നിന്നും കോഹ്ലി നേടിയത്. ഇത് രണ്ടാം തവണയാണ് കോഹ്ലി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 24-ാം വയസില്‍ 2014ലായിരുന്നു ആദ്യമായി കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article