ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി; പരുക്കേറ്റ സൂപ്പര്‍ താരം മൂന്നാം ടെസ്റ്റ് കളിക്കില്ല !

ബുധന്‍, 17 ജനുവരി 2018 (12:47 IST)
രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പതറുകയാണെങ്കിലും ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി ഒരു വാര്‍ത്ത. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഐഡന്‍ മാര്‍ക്രത്ത് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ലെന്നതാണ് ആ വാര്‍ത്ത. ജൊഹന്നാസ് ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.
 
പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ഭീതിയില്‍ കളിക്കുന്ന ടീം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. രണ്ടാം ടെസ്റ്റില്‍ 94 റണ്‍സെടുത്ത മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ മൂന്നൂറിലധികം റണ്‍സ് നേടിയത്. ഇത് ദക്ഷിണാഫ്രിക്കയെ മത്സരം വിജയിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിക്കുകയും ചെയ്തിട്ടുണ്ട്.
 
നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ക്രം ഫീല്‍ഡില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് സബ്സ്റ്റിറ്റിയൂട്ട് താരമായ ഡി ബ്ര്യൂയിനാണ്, മാര്‍ക്രത്തിന് പകരമായി ഫീല്‍ഡിംഗിനിറങ്ങിയത്. മൂന്നാംടെസ്റ്റില്‍ ഡിബ്ര്യൂയിന്‍ ആദ്യ ഇലവനില്‍ എത്തിയേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍