World Test Championship : ബംഗ്ലാദേശിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ വിജയം, പണി കിട്ടിയത് ഇന്ത്യയ്ക്ക്

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (11:18 IST)
South africa
ബംഗ്ലാദേശിനെതിരായ നേടിയ ടെസ്റ്റ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ വിജയശതമാനം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക. വിജയത്തോടെ 47.62 വിജയശതമാനത്തോടെ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും മുകളിലായി പോയന്റ് പട്ടികയില്‍ നാലാമതെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
 
 9 ടെസ്റ്റില്‍ 60 പോയന്റും 55.56 വിജയശതമാനവുമുള്ള ശ്രീലങ്കയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 12 കളികളില്‍ നിന്ന് 68.06 വിജയശതമാനവുമായി ഇന്ത്യയും ഇത്രയും കളികളില്‍ നിന്ന് 62.50 വിജയശതമാനവുമായി ഓസീസും പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളില്‍ ഇനി അഞ്ച് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഒരെണ്ണം ബംഗ്ലാദേശിനെതിരെയും 2 എണ്ണം ശ്രീലങ്കക്കെതിരെയുമാണ്. ഡിസംബറില്‍ പാകിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് മത്സരങ്ങളുണ്ട്.
 
 ഈ മത്സരങ്ങളില്‍ വിജയിക്കാനാവുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 69.44 വിജയശതമാനവുമായി പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനങ്ങളിലൊന്നില്‍ എത്താനാകും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഓസീസുമായാണ് ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍. നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള ഓസീസുമായി ഇന്ത്യ പരാജയപ്പെടുകയും ദക്ഷിണാഫ്രിക്ക വിജയിച്ച് കയറുകയും ചെയ്താല്‍ നിലവില്‍ ഒന്നാമതാണെങ്കിലും പോയന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യ തെറിക്കാനും സാധ്യത ഏറെയാണ്. അതിനാല്‍ തന്നെ ന്യൂസിലന്‍ഡിനെതിരായ 2 ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം നിര്‍ണായകമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍