Washington Sundar: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. ഏകദേശം 43 മാസങ്ങള്‍ക്കു ശേഷമാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്. 2021 മാര്‍ച്ചിലാണ് സുന്ദറിന്റെ ഇതിനു മുന്‍പത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം. പൂണെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിനു കിവീസ് ഓള്‍ഔട്ട് ആയി. 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ആണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്.