നായകന്‍ രോഹിത് ശര്‍മയോടു ഡിആര്‍എസ് എടുക്കാന്‍ സര്‍ഫറാസ് ആവശ്യപ്പെട്ടു. ടച്ചുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും അത് ഔട്ടാണെന്നും സര്‍ഫറാസ് രോഹിത്തിനോടു പറഞ്ഞു. ഉടനെ തന്നെ വിരാട് കോലിയും സര്‍ഫറാസിനെ പിന്തുണച്ച് എത്തി. തനിക്കും സംശയമുണ്ടെന്നാണ് കോലി രോഹിത്തിനോടു പറഞ്ഞത്. ഒടുവില്‍ സര്‍ഫറാസിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് രോഹിത് ഡിആര്‍എസ് എടുത്തു. വില്‍ യങ്ങിന്റെ ഗ്ലൗവില്‍ പന്ത് ഉരസിയിട്ടുണ്ടെന്നും ഔട്ടാണെന്നും ഡിആര്‍എസില്‍ നിന്ന് വ്യക്തമായി. സര്‍ഫറാസ് ഇത്ര ഉറപ്പോടെ ഡിആര്‍എസിനായി ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ആ വിക്കറ്റ് ലഭിക്കില്ലായിരുന്നു.Sarfaraz Khan making his presence felt even while fielding
— Vinay Kumar Dokania (@VinayDokania) October 24, 2024
Without him, that DRS wasnt happening and India wasnt getting that wicket #INDvsNZpic.twitter.com/OqT87Ch49L