സോഷ്യൽ മീഡിയയല്ല ടീമിടുന്നതെന്ന് ഗംഭീർ, രണ്ടാം ടെസ്റ്റിൽ പക്ഷേ സോഷ്യൽ മീഡിയ പറഞ്ഞ അതേ മാറ്റങ്ങൾ!

അഭിറാം മനോഹർ

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:48 IST)
Gautam gambhir
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നതൊടെ കെ എല്‍ രാഹുലിനെ ടീം ഒഴിവാക്കുമെന്നും കുല്‍ദീപ് യാദവിന് പകരം വാഷിങ്ങ്ടന്‍ സുന്ദറാകും കളിക്കുകയെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ എല്‍ രാഹുലിനെ ടീം പിന്തുണയ്ക്കുമെന്നും സോഷ്യല്‍ മീഡിയയല്ല ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.
 
 എന്നാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപനം സംഭവിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ പറഞ്ഞ മാറ്റങ്ങളെല്ലാം തന്നെ ഇന്ത്യന്‍ ടീമില്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെ ഇക്കാര്യം ചര്‍ച്ചയാക്കിയിരിക്കുകയാണ് എക്‌സിലെ ഇന്ത്യന്‍ ആരാധകര്‍. കെ എല്‍ രാഹുല്‍,മുഹമ്മദ് സിറാജ് കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരം ആകാശ്ദീപ് സിങ്ങ്,വാഷിങ്ങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ഇക്കാര്യം ഞങ്ങള്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചെന്നും എന്നാല്‍ അത് തന്നെ ഗംഭീര്‍ ചെയ്‌തെന്നും ആരാധകര്‍ എക്‌സില്‍ പറയുന്നു. കെ എല്‍ രാഹുലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ ഗംഭീര്‍ സോഷ്യല്‍ മീഡിയ ടീമിനെ തന്നെ ഒടുവിലിട്ടെന്നും ആരാധകര്‍ പരിഹസിക്കുന്നുണ്ട്.
 

This shameless Gautam Gambhir.

Yesterday - "Social media doesn't decide XI. It's not important what social media or experts think. This management is looking to back KL Rahul"

Today - He dropped him for the 2nd test. pic.twitter.com/m13orus5HM

— Kunal Yadav (@Kunal_KLR) October 24, 2024

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍