India vs New Zealand Test Series: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം? അറിയേണ്ടതെല്ലാം

രേണുക വേണു

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (11:11 IST)
Virat Kohli - India

India vs New Zealand Test Series: ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം നാളെ മുതല്‍. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ കളിക്കുക. ഒക്ടോബര്‍ 16 (നാളെ) മുതല്‍ 20 വരെ നടക്കുന്ന ഒന്നാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കുക ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ്. 
 
ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് എല്ലാ ടെസ്റ്റ് മത്സരങ്ങളും. ഒക്ടോബര്‍ 24 മുതല്‍ 28 വരെ പൂണെയില്‍ ആയിരിക്കും രണ്ടാം ടെസ്റ്റ്. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മുംബൈ വാങ്കെഡെ സ്‌റ്റേഡിയത്തിലാണ്. സ്‌പോര്‍ട് 18 ചാനലിലും ജിയോ സിനിമ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്. 
 
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍.രാഹുല്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ് 
 
ന്യൂസിലന്‍ഡ് ടീം: ഡെവന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, മാര്‍ക് ചാപ്മാന്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കിള്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലഡല്‍, അജാസ് പട്ടേല്‍, ബെന്‍ സീര്‍സ്, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം റൂര്‍ക്ക് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍