ഈ സ്‌കോര്‍ കൊണ്ട് ഇന്ത്യ പിടിച്ചുനില്‍ക്കുമോ? വിമര്‍ശിച്ച് ആരാധകര്‍

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (20:24 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ വളരെ കുറഞ്ഞുപോയതില്‍ ആരാധകര്‍ക്ക് നിരാശ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ടായി. 148 ന് മൂന്ന് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യയുടെ തകര്‍ച്ച. ബാറ്റിങ് ദുഷ്‌കരമാണെങ്കിലും 300 റണ്‍സെങ്കിലും ടീം ടോട്ടല്‍ ഉണ്ടാകാതെ ന്യൂസിലന്‍ഡിനോട് പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് അനുകൂലമാണ്. 

ഇന്ത്യയ്ക്കായി അജിങ്ക്യ രഹാനെ (49), വിരാട് കോലി (44), രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. കെയ്‌ലി ജാമിസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ തുണച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article