ടോസിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. കാരണം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ടോസ് ജയിക്കാത്തപ്പോഴെല്ലാം കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.
മാത്രമല്ല കഴിഞ്ഞ കുറേ മത്സരങ്ങളായി കോലിക്ക് ടോസ് ജയിക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇതിനെയും ആരാധകര്‍ ട്രോളുന്നു. ടോസ് ഇടാനായി ഗ്രൗണ്ടിലേക്ക് പോയി കോലി എനര്‍ജി പാഴാക്കേണ്ട ആവശ്യമില്ല. മറിച്ച്, എതിര്‍ ടീമിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയാണ് ഉചിതമെന്നാണ് പലരും ട്രോളുന്നത്.