ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു
ശനി, 19 ജൂണ്‍ 2021 (14:39 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് തുടക്കം. ഇന്നലെ ആരംഭിക്കേണ്ട മത്സരം മഴമൂലം ഒരുദിവസം വൈകിയാണ് ആരംഭിക്കുന്നത്. ടോസ് ജയിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കാനാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.