യൂറോകപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ അവസാന പോരാട്ടാം എല്ലാ ടീമുകൾക്കും നിർണായകം. നിലവിൽ രണ്ട് കളികളിൽ നിന്നായി നാല് പോയന്റുകളോടെ ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. 3 പോയിന്റുമായി പോർച്ചുഗലും ജർമനിയും രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു പോയിന്റുള്ള ഹംഗറിയാണ് നാലാം സ്ഥാനത്തുള്ളത്.
ഇതോടെ ഫ്രാൻസ്-പോർച്ചുഗൽ, ജർമനി-ഹംഗറി മത്സരങ്ങൾ ഗ്രൂപ്പിൽ നിർണായകമായിരിക്കുകയാണ്. ജർമനി അവസാന കളിയിൽ ഹംഗറിയെ തോൽപിച്ചാൽ ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിൽ തോൽക്കുന്നവർ പുറത്താവും. ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്ന മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഹംഗറി സമനിലയിൽ തളച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാർക്കെതിരെ ജർമനിയുടെ വിജയം.