ഇറാൻ താരമായ അലി ദേയിയാണ് ഇതിന് മുൻപ് 100 രാജ്യന്തര നേട്ടം കൈവരിച്ച ഫുട്ബോളർ. 109 ഗോളുകളാണ് ദേയിയുടെ സമ്പാദ്യം. ഇത് മറികടക്കാൻ റൊണാൾഡോയ്ക്ക് ഇനി 10 ഗോളുകൾ മാത്രം മതിയാകും. ഫ്രീകിക്കിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾനേട്ടം. റൊണാൾഡോയുടെ 100 അന്താരാഷ്ട്ര ഗോളുകളിൽ 57 എണ്ണവും ഫ്രീകിക്കിലൂടെയാണ്. 2004ൽ പത്തൊമ്പതാം വയസിൽ യൂറോകപ്പിലാണ് റോണോ ആദ്യമായി പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്.