ഗോളടിച്ച് തുടങ്ങിയാൽ സഹൽ ഇന്ത്യൻ ഫുട്ബോളിലെ തന്നെ എറ്റവും മികച്ച ഫിനിഷറായി മാറുമെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയാണ് സഹലെന്നാണ് ബൂട്ടിയ വിശേഷിപ്പിച്ചത്.അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന നിലയിലാണ് സഹല്‍ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടെ ആത്മവിശ്വാസം കിട്ടിയാൽ സഹലിന്റെ ബൂട്ടിൽ നിന്നും ഗോളുകൾ ഒഴുകും ബൂട്ടിയ പറഞ്ഞു.