ഇന്ത്യയേക്കാള്‍ സാധ്യത ന്യൂസിലന്‍ഡിന് തന്നെ: ബ്രണ്ടന്‍ മക്കല്ലം

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (14:10 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയേക്കാള്‍ സാധ്യത ന്യൂസിലന്‍ഡിന് ആണെന്ന് മുന്‍ കിവീസ് താരം കൂടിയായ ബ്രണ്ടന്‍ മക്കല്ലം. 60 ശതമാനം സാധ്യതയും താന്‍ കാണുന്നതെന്ന് ന്യൂസിലന്‍ഡിന് തന്നെയാണെന്ന് മക്കല്ലം പറഞ്ഞു. 
 
'മികച്ച ഫോമില്‍ നില്‍ക്കുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുകയാണ്. 60 ശതമാനം സാധ്യത ന്യൂസിലന്‍ഡിനും 40 ശതമാനം സാധ്യത ഇന്ത്യയ്ക്കുമാണ് ഞാന്‍ കാണുന്നത്. വാശിയേറിയ പോരാട്ടം തന്നെയായിരിക്കും നടക്കുക. ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചം. ഇംഗ്ലണ്ടിനെതിരായ പരമ്പര ജയിക്കാന്‍ സാധിച്ചത് ന്യൂസിലന്‍ഡിന് ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ എത്ര മികച്ച ടീം ആണെന്നും അവരുടെ പോരാട്ടവീര്യവും എനിക്ക് നന്നായിട്ടറിയാം. ഏറ്റവും നല്ല ടീം ഫൈനലില്‍ ജയിക്കും,' മക്കല്ലം പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article