വിൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിശ്രമം വേണമെന്ന് കോലി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോട് എനിക്ക് യോജിക്കാനാവില്ല. ഐപിഎൽ സമയത്ത് നിങ്ങൾ ഇടവേളയെടുക്കില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ വിശ്രമം വേണം. ഇതിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കണം. വിശ്രമം എന്നൊന്നും പറഞ്ഞിരിക്കരുത്. 20 ഓവർ മാത്രമാണ് ടി20. അത് നിങ്ങളുടെ ശരീരത്തിന് അധികഭാരം നൽകുന്നില്ല. ഗവാസ്കർ പറഞ്ഞു.