കോലിയെ മാത്രം വിമർശിക്കുമ്പോൾ പലരും രക്ഷപ്പെട്ടുപോകുന്നു, രോഹിത്തിൻ്റെ ഫോമിനെ പറ്റി ആർക്കും ഒന്നും പറയാനില്ലേ?

ചൊവ്വ, 12 ജൂലൈ 2022 (12:37 IST)
തുടർച്ചയായി റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ ആരാധകരുടെയും മുൻതാരങ്ങളുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോലി. മുൻ താരങ്ങളായ കപിൽദേവ്,അജയ് ജഡേജ,വെങ്കിടേഷ് പ്രസാദ് തുടങ്ങിയവർ രൂക്ഷവിമർശനമാണ് കോലിയുടെ ഫോമിനെ പറ്റി നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ നായകനായ രോഹിത് ശർമ കോലിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
 
ഇപ്പോഴിതാ കോലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരമായ സുനിൽ ഗവാസ്കർ. എല്ലാവർക്കും കോലിയെ മാത്രം വിമർശിച്ചാൽ മതി. രോഹിത് ശർമ്മ അടക്കമുള്ളവർ റൺസ് കണ്ടെത്താത്തതിനെ പറ്റി ആർക്കും ഒന്നും പറയാനില്ലേ. ഗവാസ്കർ ചോദിക്കുന്നു. ഫോം താത്കാലികമാണ്, ക്ലാസ് എന്നത് സ്ഥിരവും. ലോകകപ്പ് ടീമിനെ തിരെഞ്ഞെടുക്കാൻ ഇനിയും സമയമുണ്ട്. സ്കോരിങ് വേഗം ഉയർത്താൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് പരാജയപ്പെടാൻ സാധ്യതയുണ്ട്. മൂന്നാം ടി20യിലെ കോലിയുടെ വിക്കറ്റിനെ സൂചിപ്പിച്ച് ഗവാസ്കർ പറഞ്ഞു.
 
അതേസമയം ഇംഗ്ലണ്ടിനെതിരെ ഇന്ന് നടക്കുന്ന ഏകദിനമത്സരത്തിൽ കോലി കളിക്കില്ല. ഗ്രോയിൻ ഇഞ്ചുറിയാണ് താരത്തിന് വിനയായത്. അവസാന ടി20 മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍