ടി20 ലോകകപ്പിൽ ഇന്ത്യ ഹോട്ട് ഫേവറേറ്റുകളെന്ന് അഫ്രീദി

ഞായര്‍, 10 ജൂലൈ 2022 (15:25 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യയെ അഭിനന്ദിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇംഗ്ലണ്ടിനെതിരെ അസാമാന്യമായ പ്രകടനമാണ് ഇന്ത്യ നടത്തിയതെന്നും വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയാണ് ടോപ്പ് ഫേവറേറ്റുകളെന്നും അഫ്രീദി പറഞ്ഞു.
 
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ 50 റൺസിനും രണ്ടാം മത്സരത്തിൽ 49 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യൻ ടീമിനെൻ്റെ ബൗളിങ്ങ് പ്രകടനങ്ങൾ മതിപ്പുളവാക്കിയെന്നും അഫ്രീദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍