എൻ്റെ സ്വന്തം അനുജന്മാർ, ഇടം കയ്യും വലം കയ്യും പോലെ: റോജി എം ജോണിനും വിഷ്ണുനാഥിനും അഭിനന്ദനങ്ങളറിയിച്ച് വി ഡി സതീശൻ

ഞായര്‍, 10 ജൂലൈ 2022 (09:45 IST)
എഐസിസി സെക്രട്ടറിയായി നിയമിതനായ റോജി എം ജോണിനെയും പിസി വിഷ്ണുനാഥിനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിസി വിഷ്ണുനാഥിനൊപ്പം കർണാടകയുടെ ചുമതലയാണ് റോജിക്കുള്ളത്. ഫെയ്സ്ബുക്കിലാണ് ഇരുവരെയും അഭിനന്ദിച്ചുകൊണ്ടുള്ള വി ഡി സതീശൻ്റെ പോസ്റ്റ്.
 
വിഡി സതീശൻ്റെ കുറിപ്പ് ഇങ്ങനെ
 
എന്റെ സ്വന്തം രണ്ടനുജന്മാർ. ഇടം കൈയ്യും വലം കൈയ്യും പോലെ.
എ ഐ സി സി സെക്രട്ടറിമാരായി നിയമിതരായ പി.സി.വിഷ്ണുനാഥിനും റോജി എം ജോണിനും  അഭിനന്ദനങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍